loginkerala Business റീട്ടെയിൽ മേഖലയിൽ കുതിപ്പ്: യൂണിയൻ കോപിന് റെക്കോർഡ് വളർച്ച
Business

റീട്ടെയിൽ മേഖലയിൽ കുതിപ്പ്: യൂണിയൻ കോപിന് റെക്കോർഡ് വളർച്ച

അബുദബി: യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ റെക്കോർഡ് വളർച്ചയുമായി യൂണിയൻ കോപ്. 2025 വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക ഫലങ്ങൾ നേടിയതായി യൂണിയൻ കോപ്പിന്റെ സിഇഒ മുഹമ്മദ് അൽ ഹാഷെമി വെളിപ്പെടുത്തി. തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് നേട്ടത്തിന് കാരണമായതെന്ന് യൂണിയൻ കോപ് പ്രസ്താവിച്ചു.

2025 പകുതിയിൽ അറ്റാദായം AED 173.6 മില്യൺ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ AED 163.14 മില്യൺ ആയിരുന്നു ഇത്. 6.4% ആണ് വളർച്ച. നികുതിക്ക് മുൻപുള്ള ആദായം AED 192 മില്യൺ ആണ്. മൊത്തം വരുമാനം AED 1.158 ബില്യൺ ആണ്. റീട്ടെയിൽ വിൽപ്പനയിലൂടെ AED 1.031 ബില്യൺ നേടിയപ്പോൾ, റിയൽ എസ്റ്റേറ്റിലൂടെ AED 88 മില്യൺ, മറ്റു വരുമാന ഇനത്തിൽ AED 39 മില്യൺ എന്നിങ്ങനെ നേടാനുമായി.
രണ്ടാം പാദത്തിലെ ലാഭം 13% ഉയർന്നു. പുതിയ ഉപയോക്താക്കളിലും വളർച്ചയുണ്ട്.

Exit mobile version