loginkerala breaking-news ട്രംപ്- സെലെൻസ്കി ചർച്ച പാളി; സെലൻസ്കിയോട് വൈറ്റ് ഹൗസിന്പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്
breaking-news World

ട്രംപ്- സെലെൻസ്കി ചർച്ച പാളി; സെലൻസ്കിയോട് വൈറ്റ് ഹൗസിന്പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്

ലോകം ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് – യുക്രൈൻ പ്രസിഡന്റ്‌ വ്ളാദിമിർ സെലൻസ്കി കൂടിക്കാഴ്ചയിൽ വാക്കേറ്റവും വെല്ലുവിളിയും. നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.

വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ അസാധാരണ സംഭവങ്ങളാണ് ഇന്നലെ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവൽ ഓഫീസിലെ ചർച്ച തുടങ്ങിയത്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡൻറ് ജെഡി വാൻസും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളും സെലൻസ്കി തള്ളി. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി ഉന്നയിച്ചു.

Exit mobile version