loginkerala breaking-news തിരുവനന്തപുരത്ത് വിദ്യാർത്ഥിനിവീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു
breaking-news Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിവീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മഹിമ സുരേഷാ(19)ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു. മാളവിക സുരേഷ് സഹോദരിയാണ്.

Exit mobile version