loginkerala breaking-news ‘ഇക്കാലമത്രയും അച്ചടക്കം പാലിച്ചു, ഒരു മര്യാദയും എന്നോട് പാർട്ടി കാണിച്ചിട്ടില്ല’; തുറന്നടിച്ച് ടി കെ ഗോവിന്ദൻ
breaking-news Kerala

‘ഇക്കാലമത്രയും അച്ചടക്കം പാലിച്ചു, ഒരു മര്യാദയും എന്നോട് പാർട്ടി കാണിച്ചിട്ടില്ല’; തുറന്നടിച്ച് ടി കെ ഗോവിന്ദൻ

കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും ഇതുവരെ തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചയാളാണ് താൻ എന്നും ഇന്നുവരെ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തേണ്ടിവന്നിട്ടില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാർട്ടി തന്നെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് ടി കെ ഗോവിന്ദൻ തുറന്നടിച്ചു. ഒരുപാട് വർഷമായി താൻ പാർട്ടിയിലുണ്ട്. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചാണ് താൻ പ്രവർത്തിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു പത്രസമ്മേളനം നടത്തേണ്ടിവന്നത് എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇന്നുവരെ താൻ ഒരു പദവിയും ചോദിച്ചിട്ടില്ല.

ചെറുപ്പകാലത്ത് പോലും ആഗ്രഹിച്ചിട്ടില്ല. പാർട്ടിയിലെ പല മുതിർന്ന നേതാക്കൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. ഒരിക്കലും തന്നെ പരിഗണിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും താൻ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനങ്ങൾ തന്നു എന്ന് പാർട്ടി പറയുമ്പോൾ അത് എങ്ങനെയാണെന്നത് ആലോചിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

Exit mobile version