loginkerala gulf തിരൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി
gulf

തിരൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി: തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറുമായ സി.വി. ഷിഹാബുദ്ദീനാണ് (46) മരണപ്പെട്ടത്. വ്യാഴാഴ്ച ഹൈപ്പർ മാർക്കറ്റിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.

ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Exit mobile version