breaking-news lk-special

എട്ടാം ക്ലാസുകാരന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുമ്പോൾ വീഴ്ച ആരുടെ ഭാ​ഗത്ത് ? 

എം.എസ്

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നതിനൊപ്പം പ്രാഥമികമായി അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. കൊല്ലം ജില്ലാ കലക്ടർ മാത്രമല്ല, വിദ്യാഭ്യാസ മന്ത്രിയും വൈദ്യുതി മന്ത്രിയു അന്വേഷണ പ്രകടനങ്ങുടെ പെരുമഴ സൃഷ്ടിച്ചു കഴിഞ്ഞു. സർക്കാരിനെ കുടയാൻ കിട്ടുന്ന അവസരമായി പ്രതിപക്ഷ സമരങ്ങളും പ്രകടനങ്ങളും സ്കൂളിലേക്ക് എത്തി. അപ്പോഴും ആവർത്തിക്കുന്ന ചോദ്യം എവിടെയാണ് വീഴ്ച പറ്റിയത് ? എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂൾ കെട്ടിടത്തിനോട് ചേർന്ന ഷെഡ്ഡിന് മുകളിൽ കുടുങ്ങിയ ചെരുപ്പ് തിരികെയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. ക്ലാസ് തുടങ്ങുന്നതിന് മുൻപുള്ള വേളയിലാണ് ഈ അപകടം സംഭവിച്ചത് എന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമായിക്കഴിഞ്ഞു. സംഭവത്തിൽ വി​ദ്യാഭ്യാസ വകുപ്പും, സ്കൂൾ അധികൃതരും ”ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ” നയമാണ് സ്വീകരിക്കുന്നത്.

സ്കൂൾ പി.ടി.എ മാനേജ്മെന്റ് , പ്രധാന അധ്യാപിക എന്നിവർ ചോദ്യങ്ങളിൽ വിയർക്കുകയാണ്. മിഥുൻ എന്ന കുട്ടിയാണ് മരിച്ചത്. സഹപാഠികൾ പല ആവർത്തി അപകടമാണ് സാഹസത്തിന് മുതിരരുത് എന്ന് ആവർത്തിച്ചിട്ടും ആ വാക്കുകൾ കേൾക്കാതെയാണ് ചെരുപ്പെടുക്കാൻ തുനിഞ്ഞത്. സ്കൂളിലെ ബഞ്ച് പോലും ആ തകര ഷീറ്റിന് മുകളിൽ കൊണ്ടു ചെന്നിട്ടിട്ടും ഒരധ്യാപകൻ പോലും കണ്ടില്ലെന്നതും എതിർത്തതില്ലെന്നതും ചോദ്യമാണ്.

കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് എപ്പോഴും നിരീക്ഷിക്കാനോ അവരെ പിന്തുടരാനോ അധ്യാപകർക്ക് കഴിയില്ലെന്നത് വസ്തുതയാണ്. പക്ഷേ ചോദ്യം ആ രണ്ടാൾ പൊക്കത്തിൽ കൈയ്യെത്തി തൊടാവുന്ന അകലത്തിൽ 100 കണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലുടെ വിദ്യൂച്ഛതി ലൈൻ കടന്ന് പോയിട്ടും നാളിതുവരെ സുരക്ഷിതമായി ഇവയെ മാറ്റാനോ, അപകടം ഒഴിവാക്കാനോ അവിടെ ഒരാൾക്കു പോലും തോന്നിയില്ലെന്നതാണ് ആശ്ചര്യം.

സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിനോട് മന്ത്രി വിശദീകരണം തേടി, വിദ്യാഭ്യാസ വകുപ്പ് കൊല്ലം ജില്ലയിലേക്കും താഴെ തട്ടിലേക്കും അന്വേഷണത്തിന് ഉത്തരവും പ്രഖ്യാപിച്ചപ്പോൾ പണി എളുപ്പമായി! താഴെയുള്ള ഉദ്യോ​ഗസ്ഥനോട് കാരണം ചോദിക്കൽ കഴിഞ്ഞതോടെ സംഭവത്തിന്റെ ​ഗൗരവം അവസാനിച്ചല്ലോ! കെ.എസ്.സി.ബിയുടെ കുഴപ്പമാണെന്നും ജാ​ഗ്രത കുറവാണെന്നും സ്കൂൾ അധികൃതർ പ്രതികരിക്കുമ്പോൾ സ്കൂളിനോട് വൈദ്യുതി ലൈൻ മാറ്റേണ്ട ആവശ്യകത സൂചിപ്പിച്ചിരുന്നു എന്നാണ് ജില്ലാ ഇലക്ട്രിക്കൽ സെക്ഷൻ വിഭാ​ഗം കളക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. 2.5 മീറ്റർ ഉയരത്തിൽ നിൽക്കേണ്ട വൈദ്യുതി ലൈൻ 1.50 മീറ്റർ കഷ്ടിച്ച് വലിച്ചതിൽ ഉത്തരവുമില്ല. നമ്മുടെ മക്കള സ്കൂളിലേക്ക് അയക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക മാത്രമല്ല, സാമൂഹിക ചുറ്റുപാടിലേക്ക് അവരെ ഇറങ്ങി ചെല്ലാൻ പ്രാപ്തരാക്കുകയാണ്.

സ്കൂളിളുടെ വൈദ്യുതി ബന്ധങ്ങളിലെ കൃതതയുള്ള പരിശോധനയും, കുട്ടികൾക്ക് പ്രാധമികമായി പറഞ്ഞു നൽകേണ്ട അവബോധവും ഇവയിൽ പ്രാധാന്യമർഹിക്കുന്ന ചില ഘടകങ്ങളാണ്. ഏഴാം തരത്തിലെ ഫിസിക്സ് ക്ലാസിൽ പഠിപ്പിക്കുന്ന വൈദ്യുതി ചാലകങ്ങളെ കുറിച്ചുള്ള പാഠ ഭാ​ഗം തുടങ്ങി ഇവയിലെ അപകടങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിപ്പിക്കാനോ പൊതു വിദ്യാഭ്യാസ സമ്പ്രായത്തിൽ എന്താണ് ചെയ്യുന്നത്. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, കെട്ടിടങ്ങളുടെ ഫിറ്റ്നസ് എന്നി കൃതതയോടെ പരിശോധിക്കേണ്ട ആവശ്യകത ഈ സംഭവത്തിലൂടെ ഉയരുകയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video