breaking-news entertainment

ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്; ഓസ്കർ അക്കാഡമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കും

നാല് സംസ്ഥാന പുരസ്കാരങ്ങളുമായി നിൽക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്. ലോസ് ആഞ്ചിലിസിൽ ഓസ്കർ അക്കാഡമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കും.വേർ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ എന്ന വിഭാഗത്തിലായിരിക്കും പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം എന്ന പ്രത്യേകത കൂടിയുണ്ട്. 2026 ഫെബ്രുവരി 12 നാണ് പ്രദർശിപ്പിക്കുക.

രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ പുറത്തിയങ്ങ‍ിയ ചിത്രം. 17-ാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. രാഷ്ട്രീയം, ജാതി വ്യവസ്ഥ മൂലം പാണർ സമുദാനം നേരിടുന്ന അടിച്ചമർത്തലുകളെ ചിത്രം ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിൽ കൊടുമൺപോറ്റി എന്ന പ്രതിനായകനായി മമ്മൂട്ടി അഭിനയിക്കുന്നു. മലയാളത്തിൽ വളരെ കാലത്തിനു ശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video