breaking-news India

ത​മി​ഴ്‌​നാ​ട്ടി​ൽ റി​സോ​ർ​ട്ട് രാ​ഷ്ട്രീ​യ​ത്തി​നൊ​രു​ങ്ങിടി​.വി​.കെ; എം​.എ​ൽ.​എ​മാ​ർ ജ​യി​ച്ചാ​ൽ മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നാ​ളെ പു​റ​ത്തു​വ​രാ​നി​രി​ക്കെ, ത​മി​ഴ് ന​ട​ൻ വി​ജ​യി​യു‌​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ റി​സോ​ർ​ട്ട് ബു​ക്ക് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ കു​തി​ര​ക്ക​ച്ച​വ​ടം ഒ​ഴി​വാ​ക്കാ​നാ​ണ് വി​ജ​യു​ടെ നീ​ക്കം.

മ​ഹാ​ബ​ലി​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പൂ​ഞ്ചേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടാ​ണ് വി​ജ​യു​ടെ നി​ർ​ദേ​ശ​ശ​പ്ര​കാ​രം ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. നൂ​റി​ല​ധി​കം പേ​രെ താ​മ​സി​പ്പി​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. ഫ​ലം വ​ന്നാ​ലു​ട​ൻ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ​ന​യൂ​രി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്ത​ണ​മെ​ന്ന് വി​ജ​യ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video