ചെന്നൈ: പ്രശസ്ത തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിയായ ടിവികെ യുടെ പരിപാടിക്കിടയില്‍ 41 പേര്‍ മരണമടയാന്‍ ഇടയായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് സുപ്രീംകോടതി തീരുമാനം എടുത്തത്. ഇക്കാര്യം വിജയ് യുടെ ടിവികെയും ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും സിബിഐ അന്വേഷണം. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തും. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള എല്ലാ രേഖകളും സുപ്രീംകോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ തമിഴ്‌നാട്ടിലെ പോലീസ് അന്വേഷണം ഏകപക്ഷീയം ആയിരിക്കുമെന്നും സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.