ചണ്ഡീഗഡ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള കത്താർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പളായ ജഗദീർ സിങ്ങിനിയൊണ് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയത്.
സ്കൂളിൽ പരീക്ഷ നടക്കുന്ന വേളയിലാണ് അക്രമണം അരങ്ങേറിയത്. സ്കൂളിലെത്തിയ വിദ്യാർത്ഥികളോട് മുടിവെട്ടണമെന്നും അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ കത്തിയെടുത്ത് കുത്തുകകയായിരുന്നു. ആഴത്തിൽ കുത്തേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തു.
Leave feedback about this