കൊല്ലം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. ശക്തികുളങ്ങര രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന് സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ എട്ടരയോടെയാണ് സംഭവം. രമണിയുടെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേര് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് കാരണം കുടുംബപ്രശ്നമാണെന്ന് പോലീസ് പറഞ്ഞു. അപ്പുക്കുട്ടന് മത്സ്യതൊഴിലാളിയാണ്.