breaking-news

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ

കോഴിക്കോട്; വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ. വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ തൊടുവയിൽ അലിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകൾ സജ ഫാത്തിമ സ്ക്കൂൾ വാഹനത്തിൽ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് നായയുടെ അക്രമണമുണ്ടായത്. വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറന്നപ്പോൾ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച അഞ്ച് തെരുവ് നായകൾ വിദ്യാർത്ഥിനിക്ക് നേരെ നേരം പാഞ്ഞടുക്കുകയായിരുന്നു.

ഇതാേടെ പെൺകുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ആക്രമണത്തിനിരയാകുന്നത് കൂടുതലും വിദ്യാർത്ഥികളാണ്.കഴിഞ്ഞ ഒരു മാസത്തിടെ ചെക്യാട് പഞ്ചായത്തിൽ പതിനഞ്ചോളം പേരെയാണ് തെരുവ് നായകൾ ആക്രമിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video