breaking-news

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം; ഇടപെട്ട് സുപ്രീം കോടതി

ന്യുഡൽഹി: തെരുവുനായ ശല്യത്തില്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി. പൊതു ഇടങ്ങളിൽ നായ കയറാതിരിക്കാനുള്ള സംവിധാനം വേണമെന്നും കോടതി പറഞ്ഞു. പിടികൂടിയ നായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റണം.

സംസ്ഥാന സർക്കാർ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. നടപ്പാക്കിയവ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർ അറിയിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നായകളെ പിടികൂടാൻ പ്രത്യേകസേനയെ നിയോഗിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video