loginkerala breaking-news തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
breaking-news Kerala

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തന്‍ കാനത്തും പരിസരത്തും തെരുവുനായ ആക്രമണത്തിൽ. പ്രദേശവാസികളായ രണ്ട് പേര്‍ക്ക് കടിയേറ്റു. സംഭവശേഷം തെരുവ് നായ ഓടി രക്ഷപെട്ടു. ഷാജി (49)ക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടി.

ഇന്നലെ രണ്ട് സ്‌കൂള്‍ കുട്ടികളെ നായ ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടതിനാല്‍ കുട്ടികള്‍ക്ക് കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version