loginkerala breaking-news സംസ്ഥാന ഇൻഫർമേഷൻ ഹബ് ഉദ്ഘാടനം 30ന്
breaking-news

സംസ്ഥാന ഇൻഫർമേഷൻ ഹബ് ഉദ്ഘാടനം 30ന്

ൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ് സെപ്റ്റംബർ 30  വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐപിആർഡി സ്‌പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
വഴുതക്കാട് ടാഗോർ തിയേറ്റർ ക്യാമ്പസിൽ നിർമ്മാണം പൂർത്തിയാക്കിയ ഇരുനില മന്ദിരത്തിലാണ് ഇൻഫർമേഷൻ ഹബ്  സജ്ജമാക്കിയിട്ടുള്ളത്. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്,  സോഷ്യൽ മീഡിയ  വിഭാഗങ്ങളാണ് ഇൻഫർമേഷൻ ഹബ്ബിൽ പ്രവർത്തിക്കുന്നത്

Exit mobile version