ജേതാവിന് ലഭിച്ചത് ഒരു ലക്ഷം രൂപയുടെ സമ്മാനം
കൊച്ചി: കുട്ടികളുടെ കലാ പ്രകടനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്നതിനായി ലുലു ഫൺട്യൂറ സംഘടിപ്പിച്ച ലിറ്റിൽ സ്റ്റാർ ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി എൻ.കെ ശ്രീകാന്ത്. മാസ്കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത് സദസിന്റേയും വിധികർത്തക്കളുടേയും ഹൃദയം കീഴടക്കിയത്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തി സ്വദേശി മുഹമ്മദ് ഫർഹാനും, നെടുമ്പാശ്ശേരി സ്വദേശി കല്യാണി രൂപേഷ് മൂന്നാം സ്ഥാനവും നേടി. എൻ.കെ ശ്രീകാന്ത് ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മുഹമ്മദ് ഫർഹാൻ ജി.യു.പി.എസ് പള്ളുരുത്തി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. വിശ്വജ്യോതി സി.എം.െഎ പബ്ലിക്ക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കല്യാണി രൂപേഷ്. 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കേരളത്തിലുടനീളമുള്ള കുട്ടികൾക്കായിട്ടാണ് ലുലു ഫൺട്യൂറ മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ ശ്രീകാന്തിന് നടി മാളവിക മേനോനും ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫും വി.സജീവ് ജോർജും ചേർന്ന് ലുലു ഫൺട്യൂറ നൽകുന്ന ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഫർഹാന് 25,000 രൂപയുടെ കാഷ് അവാർഡും ഫലകലും സമ്മാനിച്ചു. പതിനയ്യായിരം രൂപയുടെ പുരസ്കാരവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ കല്യാണി രൂപേഷും ഏറ്റുവാങ്ങി. മിൽക്കി മിസ്റ്റായിരുന്നു ടൈറ്റിൽ സ്പോൺസർ. കോ പവേർഡ് ആന്റ് നോളജ് പാർട്ണർ ഗ്രീറ്റ്സ് പബ്ലിക്ക് സ്കൂളാണ്.

പാട്ടും, നൃത്തവും, ലൈവ് പെർഫോമൻസുമൊക്കെയായി നടന്ന കലാമത്സരങ്ങളുടെ അന്തിഘട്ടത്തിൽ മാറ്റുരച്ചത് പത്ത് മത്സരാർത്ഥികളാണ്. രണ്ട് റൗണ്ട് മത്സരങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു കുട്ടികൾ വേദിയിലൊരുക്കിയത്. . നടി രചന നാരായണൻ കുട്ടി, ഗായിക മൃദുല വാര്യർ, കലാമണ്ഡലം ലേഖ എന്നിവരായിരുന്നു വിധികർത്താക്കൾ. ആയിരത്തോളം അപേക്ഷകരിൽ നിന്നും വിവിധ റൗണ്ടുകളിൽ മത്സരിച്ച 10 കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു മാൾ കൊച്ചി റീജണൽ ഡയറക്ടർ സാദിഖ് കാസിം, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ റീജണൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു മാൾ ഓപ്പറേഷൻസ് സീനിയർ മാനേജർ ഒ സുകുമാരൻ, വി. സജീവ് ജോർജ്, ഗ്രീറ്റ്സ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ബ്ളിന്റാ , മിൽക്കി മിസ്റ്റ്, സെയിൽസ് ആന്റ് മാർക്കറ്റിങ്ങ് ജനറൽ മാനേജർ ആർ ജഗദീഷൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പടം അടിക്കുറിപ്പ്:
പടം-1
ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ ഫൈനലിൽ ഒന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി ശ്രീകാന്ത്, ഫസ്റ്റ് റണ്ണറപ്പ് മുഹമ്മദ് ഫർഹാന്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കല്യാണി രൂപേഷും നടി മാളവിക മേനോനൊപ്പം.
പടം-2
ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ ഫൈനലിൽ വിജയികളായ ശ്രീകാന്ത്, മുഹമ്മദ് ഫർഹാൻ കല്യാണി രൂപേഷ് എന്നിവർ നടി മാളവികയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി വേദിയിൽ. ഒ സുകുമാരൻ, വിഷ്ണു രഘുനാഥ്., ബ്ളിന്റാ , വി.സജീവ് ജോർജ്, ഫഹാസ് അഷറഫ്, നടി രചന നാരായണൻ കുട്ടി, ആർ ജഗദീഷൻ, കലാമണ്ഡലം ലേഖ, മൃദുല വാര്യർ, , രജിത് രാധാകൃഷ്ണൻ, സാദിഖ് കാസിം, അംബികാപതി തുടങ്ങിയവർ സമീപം.