loginkerala breaking-news മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് :സൗബിൻ ഷാഹിർ അറസ്റ്റിൽ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ഉടൻ വിട്ടയക്കും
breaking-news entertainment

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് :സൗബിൻ ഷാഹിർ അറസ്റ്റിൽ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ഉടൻ വിട്ടയക്കും

കൊച്ചി :മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൌബിൻ ഷാഹിറും കൂട്ടാളികളും അറസ്റ്റിൽ. സൌബിനെ കൂടാതെ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. എറണാകുളം മരട് പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരുടെയും അറസ്റ്റ് നടപടികൾ. ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും…

പരാതിക്കാരന് ലാഭവിഹിതം നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ പൊലീസിനോട് പറഞ്ഞു. കണക്കുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിന്‍ വ്യക്തമാക്കി. കണക്കുകൾ പെരുപ്പിച്ച് തെറ്റായ വിവരമാണ് പരാതിക്കാരൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അയാൾ പറയുന്നത്രയും തുക നൽകാൻ കഴിയില്ലെന്നുമാണ് വിശദീകരണം.

Exit mobile version