തൃശൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്‌ത .കെ.എസ്.ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിദ്ധ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ദേവീ ഫാർമ ഉടമകൂടിയാണ് അദ്ദേഹം.
ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ . എം.ജി.രാജമാണിക്കം ഐ.എ.എസ് അധ്യക്ഷനായി.
ദേവസ്വം ഭരണസമിതി അംഗമായി കെ .എസ് .ബാലഗോപാലിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ .ബി.അരുൺകുമാർ വായിച്ചു. നിയുക്ത ഭരണ സമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ .എം.ജി.രാജമാണിക്കം ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുത്തു..

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .മനോജ്, .കെ.പി.വിശ്വനാഥൻ,. മനോജ് ബി നായർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്ത കെ.എസ്.ബാലഗോപാലിനെ നിയമസഭാ സ്പീക്കർ.എ.എൻ. ഷംസീർ, ഗതാഗത വകുപ്പ് മന്ത്രി കെ .ബി.ഗണേഷ് കുമാർ എന്നിവർ വേദിയിലെത്തി അനുമോദിച്ചു.ദേവസ്വത്തിലെ ജീവനക്കാരുടെ .വിവിധ സംഘടനാ ഭാരവാഹികളും പുതിയ അംഗത്തെ ഷാളണിയിച്ചു അനുമോദിച്ചു.
തിരുവനന്തപുരം സ്വദേശിയായ ബാലഗോപാലിന്റെ മകനും ഗായകനുമായ ബി മുരളീകൃഷ്ണയുടെ പ്രാർത്ഥനാ ഗാനത്തിലൂടെയാണ് പരിപാടി തുടങ്ങിയത്. തിരുവനന്തപുരം സ്വദശിയായ കെ.എസ് ബാലഗോപാൽ കേരള കോൺഗ്രസ് ബിയുടെ സജീവ നേതാവും സംസ്ഥാന ട്രഷററുമാണ്. കേരള സ്റ്റേറ്റ് ഒളിമ്പിക്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.