breaking-news Kerala

ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി

ന്യുഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ആയിരുന്നു എൻ വാസു. ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നിരിക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ-മെയില്‍ സന്ദേശം വന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് വാസുവിനെതിരെ ഉയര്‍ന്നിരുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video