ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനൊപ്പം അരങ്ങ് തകർത്ത് പാടി യുവഗായകൻ മാധവ് വി നായർ. കോഴിക്കോട് ലുലുമാളിൽ കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിയിലാണ് താരങ്ങൾ സംഗീത നിശയാൽ മാറ്റുരച്ചത്. മുൻപ് മമ്മൂട്ടിക്കൊപ്പം രൗദ്രം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ചിട്ടുള്ള മാധവ് വി നായർ സംഗീത ലോകത്തും തന്റെ ചുവടുറപ്പിക്കുകയാണ്.

യേശുദാസിനൊപ്പം ദേവദൂതൻ സിനിമയിലെ ഹിറ്റ് ഗാനമായ കരളേ നിൻ കൈ പിടിച്ചാൽ എന്ന ഗാനം ആലപിച്ച ഗായിക പി.വി പ്രിതയുടേയും തിരുവനന്തപുരം സ്വദേശിയും സംരംഭകനുമായ കണ്ണൻ നായരുടേയും മകനാണ് മാധവ്.

കേരളത്തിൽ മുൻകാലങ്ങളിൽ സൂപ്പർസ്റ്റാറുകളേയും സെലിബ്രേറ്റികളേയും ഗൾഫ് നാടുകളിലേക്കും അമേരിക്ക, യു.കെ നാടുകളിലേക്കും എത്തിച്ച് സ്റ്റേജ് പരിപാടി നടത്തിയാണ് മലയാളികൾക്ക് മാധവ് നായരുടെ അച്ഛൻ കണ്ണൻ നായരെ പരിചയം. 2008ലാണ് മാധവ് മമ്മൂട്ടിക്കൊപ്പം രൗദ്രത്തിൽ അഭിനയിക്കുന്നത്. ഇതിനകം മാധവ് നിരവധി സംഗീത വേദികൾ കീഴടക്കി കഴിഞ്ഞു.

Leave feedback about this