breaking-news Kerala

ചെകുത്താന്റെ മനസുള്ള കുറ്റവാളിയാണ്; വധശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ആസൂത്രണം ചെയ്ത കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി നാളെ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ തിങ്കളാഴ്ച വിധി പറയും. നെ​യ്യാ​റ്റി​ന്‍​ക​ര സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.
കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അ​മ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​എം. ബ​ഷീ​ർ വി​ധി പ്ര​സ്താ​വി​ച്ചി​രു​ന്നു. ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാസമ്പന്നയായ യുവതി വിവരത്തെ മുതലെടുത്താണ് കൊലപാതകം നടത്തിയത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വാദിച്ചു. വാദപ്രതിവാദങ്ങളെല്ലാം കോടതിയിൽ അരങ്ങേറിയത്. കൃത്യമായ ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകം എന്നാണ് കോടതി വാദിച്ചത്.

​ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചത്. പരിശുദ്ധ പ്രണയത്തെ കൊന്നൊടുക്കുകയാണ് ​ഗ്രീഷ്മ ചെ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. അതിനാൽ തന്നെ ​ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു കോടതി വിധിച്ചത്. അതേ സമയം തനിക്ക് രേഖാമൂലം പറയാനുള്ളത് കോടതിയിൽ ​ഗ്രീഷ്മ എഴുതി നൽകി. നിരന്തരം ബീഷണിപ്പെടുത്തുകയും ജീവിതം തകർക്കുമെന്ന് ഉറപ്പായതോടെയാണ് ​ഗ്രീഷ്മ കടുംകൈ ചെയ്യേണ്ടി വന്നതെന്ന് ​ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചത്. 11 ദിവസം ഷാരോൺ അനുവദിച്ച വേദന ഡോക്ടർമാർ രേഖപ്പെടുത്തിയതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വകാര്യദൃശ്യങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തിയെന്ന ​ഗ്രീഷ്മയുടെ വാദം അന്വേഷണ ഉദ്യേ​ഗസ്ഥൻ തള്ളി. കൊലയ്ക്ക് മുൻപ് ഷാരോണുമായി ​ഗ്രീഷ്മ സംസാരിച്ചിരുന്നു. ഇതേ സമയം തന്നെ വിവാഹം ഉറപ്പിച്ച ചെറുപ്പക്കാരനുമായും സംസാരിച്ചിരുന്നു എന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പ്രതികരിക്കുന്നത്..

കാ​മു​ക​നാ​യ ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹ​ത്തി​നാ​യാ​ണ് ഗ്രീ​ഷ്മ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കാ​മു​ക​നെ വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ ക​ള​നാ​ശി​നി ക​ല​ര്‍​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ല്‍ കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​തേ​സ​മ​യം, വി​ഷം ന​ല്‍​കു​ന്ന​തി​ന് ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. സാ​ക്ഷി​മൊ​ഴി​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കോ​ർ​ത്തി​ണ​ക്കി​യ പ്രോ​സി​ക്യൂ​ഷ​ന്‍ നീ​ക്കം പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​ത​ട​ച്ചു. ഡി​ജി​റ്റ​ൽ, മെ​ഡി​ക്ക​ൽ, ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം പൂ​ർ​ണ​മാ​യും തെ​ളി​യു​ന്ന​താ​ണെ​ന്ന​താ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം.

കേ​സി​നാ​സ്പ​ദ​മാ​യ ക​ഷാ​യം സം​ഭ​വം 2022 ഒ​ക്ടോ​ബ​ര്‍ 14 നാ​യി​രു​ന്നു. അ​മ്മ സി​ന്ധു കു​ടി​ക്കു​ന്ന ക​ഷാ​യ​ത്തി​ൽ കാ​പി​ക്ക് എ​ന്ന മാ​ര​ക വി​ഷം ക​ല​ർ​ത്തി​യ ശേ​ഷം ഗ്രീ​ഷ്മ കു​ടി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.വി​ഷം ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​ച്ച ഷാ​രോ​ൺ രാ​ജ് പ​തി​നൊ​ന്നു ദി​വ​സം ക​ഴി​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ആ​യി​രു​ന്ന ശി​ല്പ രൂ​പീ​ക​രി​ച്ച സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video