തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസിൽ തന്നെ എതിർപ്പ്. രാജി ആവശ്യമുയർന്നതോടെ സംസ്ഥാന നേതൃത്വത്തോട് പലരും പരസ്യമായ പ്രതികരണം അറിയിച്ച് രംഗത്തെത്തി. യൂത്ത് കോൺഗ്രസിലെ വനിത അംഗങ്ങൾ പോലും പ്രതികരിച്ച് രംഗത്തെത്തുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹനാസ് എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റും രാഹുലിനെ പ്രതിരോധത്തിലാക്കുകയാണ്. അനേകം പേരുടെ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഷഹനാസ് പരസ്യ പ്രതികരണം. .രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുകയാണ്. പാലക്കാട്ടെ എം.എൽ.എ ഓഫീസിൽ രാഹുലിനെതിരെ കരി ഓയിൽ പ്രകടനം നടത്തിയാണ് പ്രകടനവുമായി ഡി.വൈ.എഫ്.െഎ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-
അനേകം പേരുടെ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തിന്
അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരും…
ഷഹനാസ്. എ. സലാം
യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി