loginkerala breaking-news ഷാഫിയും രാഹുലും പാലക്കാട് നടപ്പിലാക്കിയ വികസനങ്ങൾ തുടർച്ചയാക്കും; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കും: രമേശ് പിഷാരടി
breaking-news Kerala

ഷാഫിയും രാഹുലും പാലക്കാട് നടപ്പിലാക്കിയ വികസനങ്ങൾ തുടർച്ചയാക്കും; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കും: രമേശ് പിഷാരടി

കൊ​ച്ചി: പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താൻ പ്രാധാന്യം നൽകുകയെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി. പാലക്കാട് എംഎൽഎമാരായിരുന്ന ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടർച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൈംഗികാതിക്രമ കേസിൽ പെട്ടെങ്കിലും രാഹുൽ ഒരുപാട് വികസന പദ്ധതികൾ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി സംസാരിച്ചത്.

‘എൻറെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യർഥിക്കുക എന്ന രീതിയിൽ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങൾ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങൾക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാൻ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.

എനിക്ക് മുമ്പ് വന്ന എംഎൽഎമാർ, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. തുടർന്നു വന്ന രാഹുലും ആ മേഖലയിൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടർച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുക.

Exit mobile version