loginkerala breaking-news രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ; റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം
breaking-news

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ; റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ.നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ശേ​ഷം വീ​ണ്ടും തി​രി​ച്ച് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഏ​റെ​നേ​രം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​റാം, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഥു​ൻ പൊ​ട്ടോ​ക്കാ​ര​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

Exit mobile version