breaking-news Kerala

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈം​ഗികാതിക്രമ കേസ്: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

2022 ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രം തുടർനടപടികൾ എന്നും പോലീസ് അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video