breaking-news World

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ: മോദിയും ട്രംപും ചർച്ച നടത്തി

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ച​ർ​ച്ച ന​ട​ത്തി. യു​എ​സ് സ്ഥാ​ന​പ​തി​യാ​ണ് ഈ ​വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് ട്രം​പ് മോ​ദി​യു​മാ​യി സം​സാ​രി​ച്ചു. സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നാ​വി​ക​സേ​ന​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഈ ​വി​ഷ​യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗ​വും ഈ ​പാ​ത​യെ ആ​ശ്ര​യി​ച്ചാ​ണ്. അ​തി​നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video