Kerala

സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയർക്ക് സസ്പെൻഷൻ

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ൽ​ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടിയുമായി വൈദ്യുതി ബോർഡ്. തേ​വ​ല​ക്ക​ര സെ​ക്ഷ​നി​ലെ ഓ​വ​ർ​സി​യ​റാ​യ ബി​ജു.​എ​സി​നെ‌ സ​സ്പെ​ൻ​ഡ് ചെ​യ്താണ് നടപടി.ക്ലാ​സ് മു​റി​യോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലെ ത​ക​ര ഷെ​ഡി​ന് മു​ക​ളി​ൽ വീ​ണ ചെ​രു​പ്പ് എ​ടു​ക്കാ​ൻ ക​യ​റി​യ മി​ഥു​ന് മു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്താണ് സർക്കാർ വിവാദത്തിൽ നിന്ന് തടിയൂരിയത്.

പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെ കൊ​ല്ലം തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ൾ മാ​നേ​ജ്മെ​ൻറ് സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടി​രു​ന്നു. വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​നേ​ജ്മെ​ൻറി​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂൾ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയായിരുന്നു,

അപകടരമായി കടന്നുപോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു എട്ടാം ക്ലാസുകാരനായ മിഥുന്റെ മരണം. സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തെങ്കിലും സ്കൂൾ സുരക്ഷയിലെ വീഴ്ചയും അവസാനിച്ചിട്ടില്ല. അനധികൃതമായി നിർമ്മിച്ച തകരഷെഡ്ഡിലേക്ക് മിഥുൻ ചെരുപ്പ് എടുക്കാനായി പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video