loginkerala breaking-news സെയ്ഫ്അലി ഖാൻ ആശുപത്രി വിട്ടു; ഇനി വീട്ടിൽ വിശ്രമം; താരത്തിന് കാവലിരുന്നത് രാപകൽ കരീന; രക്ഷിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം
breaking-news entertainment

സെയ്ഫ്അലി ഖാൻ ആശുപത്രി വിട്ടു; ഇനി വീട്ടിൽ വിശ്രമം; താരത്തിന് കാവലിരുന്നത് രാപകൽ കരീന; രക്ഷിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

ബോളിവുഡ് നടന്‍ സെയ്ഫ്അലി ഖാൻ ആശുപത്രി വാസം അവസാനിപ്പിച്ചു. ഇന്ന് ഡിസ്ചാർജ് ചെയ്ത താരം വീട്ടിലേക്കാണ് പോയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയാണ് നടന് നടത്തിയത്. പൂർണ ആരോ​ഗ്യവാനയതോടെയാണ് നടന് ഡിസ്ചാർജ് നൽകുന്നതെന്ന് ലീലവതി ആശുപത്രിയിലെ ഡോക്ടർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആഴത്തിലുള്ള മുറിവിലെ ആശങ്ക കണക്കിലെടുത്ത് തീവ്രപരിചരണമായിരുന്നു നടന് നൽകിയത്. കരീന കപൂറും മക്കളും കുടുംബാം​ഗങ്ങളുമെല്ലാം സെയ്ഫിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. നാല് ദിവസം നീണ്ട പഴുതടച്ച തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ്അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ഷരീഫിനെ മുംബൈ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതി ബംഗ്ലാദേശ് പൗരനാണെന്നും അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ശേഷം പേര് ബിജോയ് ദാസ് എന്നാക്കി പേര് മാറ്റിയെന്നും മുംബൈ പൊലീസ് പറഞ്ഞു. പ്രതി താനെയിലെ റിക്കി ബാറില്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്നതായും കണ്ടെത്തി.

പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരിരം​ഗത്തെത്തിയിരുന്നു. യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാർത്തയായതോടെ വീട്ടുകാർ ഉൾപ്പടെയുള്ളവർ തന്നെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഭജൻ സിങ് റാണയുടെ ആത്മാർഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു.

Exit mobile version