വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമലയിലെ മേൽശാന്തിയായി തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ് പ്രസാദ് ഇ ഡി. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം. മൂന്നാം തവണയാണ് ഇയാൾ മേൽശാന്തിക്കായി അപേക്ഷിച്ചത്. അതേസമയം പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി.
breaking-news
ഏറന്നൂര്‍ മനയിൽ പ്രസാദ് ഇഡി ശബരിമലയിലെ മേൽശാന്തി; എംജി മനു മാളികപ്പുറം മേൽശാന്തി
- October 18, 2025
- Less than a minute
- 23 hours ago

Leave feedback about this