തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേവസ്വം പ്രസിഡന്റ് രാജി വയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വിവാദം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ദ്വാരപാലകപീഠം പോയതും വന്നതുമടക്കം സര്‍വത്ര ദുരൂഹതയാണ്. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് ദേവസ്വം മന്ത്രി മറുപടി നൽകണം.
ശബരിമല അയ്യപ്പന്റെ സ്വര്‍ണമടക്കം അടിച്ചുമാറ്റുന്നവര് അയ്യപ്പസംഗംമം നടത്തുന്നിടത്തോളം വലിയ പ്രഹസനമില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി അറ്റകുറ്റപ്പണി അനുമതി നൽകാൻ ബോർഡിനെ പ്രേരിപ്പിച്ച കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വര്‍ണ പാളികള്‍ ഇളക്കികൊണ്ടുപോയത് മോഷണം പോലെയാണ്.
ഉണ്ണികൃഷ്ണന്റെ നിലപാടുകളില്‍ ദുരൂഹതയെന്ന് പറയുന്നവർ എന്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തെന്ന് കൂടി പറയണം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ദേവസ്വം ബഞ്ചിനെ അറിയിക്കണമെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശബരിമലയില്‍ സ്വര്‍ണം ആവിയായിപ്പോകുന്ന പ്രത്യേക പ്രതിഭാസം ഉണ്ടാകുന്നോ എന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല വിഷയം വരുമ്പോള്‍ മാത്രം കോണ്‍ഗ്രസിന് അഴകൊഴമ്പൻ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave feedback about this