breaking-news

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളില്‍ റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഴുവന്‍പ്രതികളുടെ വീട്ടിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുമായി വ്യാപക റെയ്ഡ് നടത്തുകയാണ് ഇഡി. 21 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. എന്‍.വാസു, മുരാരി ബാബു, ഉണ്ണികൃഷ്ണന്‍ പോറ്റി, എ.പത്മകുമാര്‍ എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് ഇഡി റെയ്ഡ് നടത്തുന്നുണ്ട്.ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ടെന്നാണ് സൂചന. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. 

എ.പത്മകുമാറിന്റെ ആറന്മുള വീട്, എന്‍.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലുള്ള വീട് തുടങ്ങി പ്രതികളുടെ വീടുകളിലെല്ലാം ഒരേ സമയമാണ് ഇഡി റെയ്ഡ് നടത്തുന്നത്. വ്യക്തമായ ആസൂത്രണത്തോടെ ഇഡി ഇടപെടല്‍.  കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം. 15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധനയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കുമെന്നും സൂചനയുണ്ട്. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video