loginkerala Business യുകെ ബ്രാന്‍ഡ് ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍
Business

യുകെ ബ്രാന്‍ഡ് ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍

ബ്യൂട്ടി രംഗത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റിലയന്‍സ് റീട്ടെയ്ല്‍.

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ജിമ്മില്‍ റിലയന്‍സ് റീട്ടെയ്ല്‍ തന്ത്രപരമായ നിക്ഷേപം നടത്തി

മുംബൈ/കൊച്ചി: യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ജിമ്മില്‍ തന്ത്രപരമായ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. ഫേഷ്യല്‍ ഫിറ്റ്‌നെസ് ആന്‍ഡ് സ്‌കിന്‍ കെയര്‍ രംഗത്തെ ആഗോള ഇന്നവേറ്റര്‍ എന്ന നിലയില്‍ പേരെടുത്ത സ്ഥാപനമാണ് ഫെയ്‌സ്ജിം. വലിയ വളര്‍ച്ചാസാധ്യതയുള്ള ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് രംഗത്ത് വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് റീട്ടെയ്‌ലിന്റെ പുതിയ നീക്കം.

ബ്യൂട്ടി, വെല്‍നെസ് രംഗത്തെ വിഖ്യാത സംരംഭകനായ ഇംഗെ തെറോണ്‍ സ്ഥാപിച്ച സംരംഭമാണ് ഫെയ്‌സ്ജിം. നോണ്‍ ഇന്‍വേസിവ് ഫേഷ്യല്‍ വര്‍ക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിന്‍കെയര്‍ ഫോര്‍മുലേഷനുകളിലൂടെയും സ്‌കിന്‍കെയര്‍രംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്‌സ്ജിം. വിവിധ ആഗോള വിപണികളില്‍ കള്‍ട്ട് ഫോളോവേഴ്‌സ് ഉള്ള ബ്രാന്‍ഡാണ് ഫെയ്‌സ്ജിം. ബ്യൂട്ടി, വെല്‍നെസ്റ്റ്, ഫിറ്റ്‌നെസ് എന്നീ മൂന്ന് ഘടകങ്ങളെയും സമംചേര്‍ത്ത് പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ചതിന് വലിയ പ്രശംസ നേടിയിട്ടുള്ള സംരംഭമാണിത്.

ഫെയ്‌സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയന്‍സ് റീട്ടെയ്‌ലിന്റെ ടിറയിലൂടെയായിരിക്കും സംഭവിക്കുക. ആഗോള ബ്രാന്‍ഡിന്റൈ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും വിപണി വികസനവും നിയന്ത്രിക്കുന്നതും നൂതനാത്മക സേവനങ്ങള്‍ അവതരിപ്പിക്കുന്നതും ടിറയായിരിക്കും. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ഫെയ്‌സ്ജിമ്മിന്റെ സാന്നിധ്യം ശക്തമാക്കാനാണ് പദ്ധതി. സ്വതന്ത്രമായ സ്റ്റുഡിയോകളും ക്യുറേറ്റഡ് സ്‌പേസുകളുമെല്ലാം വിവിധ നഗരങ്ങളില്‍ ഇതിന്റെ ഭാഗമായി വരും.

Exit mobile version