loginkerala breaking-news ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും
breaking-news

ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും

കൊച്ചി: ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ‍്യം തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചാൽ ഓൺലൈൻ മുഖേന മുൻകൂർ ജാമ‍്യാപേക്ഷ നൽകിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

രാഹുലിനു വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്. രാജീവ് ഹാജരായേക്കുമെന്നാണ് സൂചന. കോടതി ജാമ‍്യം നിഷേധിച്ചതോടെ രാഹുലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന രാഹുലിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version