loginkerala breaking-news രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
breaking-news

രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ലൈംഗികാപവാദക്കേസില്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒമ്പത് ദിവസമായി ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ പിഴവുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നടന്നത് ഒരു ലഘുവിചാരണയാണ് നടന്നതെന്നും ഇതില്‍ പറയുന്നു.

അറസ്റ്റ് തടയണമെന്ന ആവശ്യം കൂടി നല്‍കിയിട്ടുണ്ട്. നാളെ ഹൈക്കോടതി ഈ കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ സമയത്ത് അറസ്റ്റ് തടയുന്ന കാര്യം പ്രത്യേകമായി അഭിഭാഷകന്‍ ഉന്നയിക്കും. ജസ്റ്റീസ് കെ. ബാബു അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വഞ്ചിയൂര്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ട അഭിഭാഷകനെ മാറ്റി പകരം ഹൈക്കോടതി സീനിയര്‍ അഭിഭാഷകരില്‍ ഒരാളായ എസ് രാജീവ് ആയിരിക്കും രാഹുല്‍ മാങ്കുട്ടത്തിലിന് വേണ്ടി കോടതിയില്‍ എത്തുക എന്നാണ് വിവരം. ഇന്നലെയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രാഥമിക കാര്യങ്ങള്‍ മാത്രമാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ലഘുവിചാരണയാണ് നടന്നതെന്നും പരാതിക്കാരിക്ക് എതിരേ താന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ചില്ലെന്നും രാഹുല്‍ മാങ്കുട്ടത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Exit mobile version