ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഇന്ത്യയിലും ഖത്തറിലും ‘മ്യൂസിയം-ഇൻ-റസിഡൻസ്’ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു.
ഇഷ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഖത്തർ മ്യൂസിയം ചെയർപേഴ്സണുമായ ഷെയ്ഖാ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും ചേർന്നാണ് തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചത്.
അഞ്ചുവർഷം ദൈർഘ്യമുള്ള ഈ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ നവീന പഠന മാതൃകകൾ ഇന്ത്യയിലെ സ്കൂളുകളിലും സാംസ്കാരിക പഠന കേന്ദ്രങ്ങളിലേക്കും NMACC എത്തിക്കും. അതോടൊപ്പം, പുതിയ വിദ്യാഭ്യാസ പരിപാടികൾ രൂപപ്പെടുത്തുന്നതിനും ഈ സഹകരണം വഴിയൊരുക്കും.
