കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോല്‍ക്കത്തയില്‍ നടത്തിയ ചടങ്ങില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി. നിലവില്‍ അന്‍വര്‍ കേരളത്തില്‍ രൂപീകരിച്ച ഡി.എം.കെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. അന്‍വര്‍ തൃണമൂല്‍ അംഗത്വം എടുത്തതോടെ ഇനി കേരളത്തില്‍ ഡി.എം.കെ രാഷ്ട്രീയം എങ്ങനെയെന്നതും ചോദ്യമാണ്. ലയനസാധ്യതയും തള്ളുന്നില്ല. പിണറായി സര്‍ക്കാരുമായി കൊമ്പ് കോര്‍ത്ത പിവി അന്‍വര്‍ എം.എല്‍.എ ഇടത് ചേരിവിട്ടതിന് പിന്നാലെ ജയിലില്‍ വരെ കയറുന്ന രംഗങ്ങളുണ്ടായി. വയനാട്ടില്‍ കാട്ടാന ആക്രമത്തിനെതിരെ പ്രതിഷേധം അതിരുകടന്ന് ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതും വിനയായി.
പിന്നാലെ യു.ഡി.എഫ് ചേരിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇവയുണ്ടായില്ല. കഴിഞ്ഞ ദിവസം പാണക്കാട് എത്തി സാദിഖലി ഷിഹാബ് തങ്ങളെ അന്‍വര്‍ കണ്ടിരുന്നു. യു.ഡി.എഫ് പ്രവേശനം ചര്‍ച്ചയാകുമ്പോഴാണ് അന്‍വറിന്റെ തൃണമൂല്‍ എന്‍ട്രി.