loginkerala breaking-news എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല; ഡൽഹി തോൽവിയിൽ പ്രതികരിക്കാതെ പ്രിയങ്ക
breaking-news India

എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല; ഡൽഹി തോൽവിയിൽ പ്രതികരിക്കാതെ പ്രിയങ്ക

കണ്ണൂർ: ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി എം.പി.വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രിയങ്ക. ‘എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല’ എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് പ്രിയങ്ക നൽകിയത്.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

Exit mobile version