loginkerala breaking-news രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്; പതിനെട്ടാം പടി ചവിട്ടി മലകയറ്റം; ഇരുമുടിയേന്തി പടിചവിട്ടി അം​ഗരക്ഷകരും
breaking-news Kerala

രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്; പതിനെട്ടാം പടി ചവിട്ടി മലകയറ്റം; ഇരുമുടിയേന്തി പടിചവിട്ടി അം​ഗരക്ഷകരും

കൊച്ചി: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്. പ്രത്യേക വാഹനത്തിലാണ് രാഷ്‌ട്രപതി മലകയറിയത്. പതിനെട്ടാം പടി ചവിട്ടി ദ്രൗപതി മുർമു സന്നിധാനത്ത് എത്തി. വൈകിട്ട് വരെ രാഷ്‌ട്രപതി സന്നിധാനത്തുണ്ടാകും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.

ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.

Exit mobile version