loginkerala breaking-news തമിഴ്നാട്ടിൽ ആദ്യമണിക്കൂറിൽ കത്തിക്കയറി പോളിങ്ങ്; സ്റ്റാലിനും , രജനികാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; സമയം നീട്ടണമെന്ന് വിജയ്; സേലത്ത് സംഘർഷം
breaking-news India

തമിഴ്നാട്ടിൽ ആദ്യമണിക്കൂറിൽ കത്തിക്കയറി പോളിങ്ങ്; സ്റ്റാലിനും , രജനികാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; സമയം നീട്ടണമെന്ന് വിജയ്; സേലത്ത് സംഘർഷം

ചെന്നൈ: 234 മണ്ഡലങ്ങളിലും ഒരുമിച്ച് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ആദ്യ മണിക്കൂറിൽ തന്നെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. ചെന്നൈ നഗരത്തിൽ താരതമ്യേന സാവധാനത്തിലാണ് പോളിംഗ് തുടങ്ങിയതെങ്കിലും ഗ്രാമീണ മേഖലകളിൽ വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യുവ വോട്ടർമാരും വനിതാ വോട്ടർമാരും റെക്കോർഡ് എണ്ണത്തിൽ ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടിവികെ അധ്യക്ഷൻ വിജയ്, ബിജെപി നേതാവ് സുവേന്ദു, സ്റ്റൈൽ മന്നൻ രജനികാന്ത്, എം.പിയും മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തുടങ്ങിയവർ നേരത്തെ തെന്നെ ചെന്നൈയിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ ജയറാം കുടുംബ സമേതം ചെന്നെെയിലെ പോളിങ്ങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

ചിലയിടങ്ങളിൽ ഇവിഎം (EVM) തകരാറുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിഹരിച്ചു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് സമയം നീട്ടണമെന്ന ആവശ്യവുമായി വിജയ് രംഗത്തെത്തിയിട്ടുണ്ട്.

സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഗതാഗത തടസ്സങ്ങൾ നേരിടുന്നതും പോളിംഗ് മന്ദഗതിയിലായതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വോട്ടെടുപ്പ് സമയം രാത്രി 8 മണി വരെ നീട്ടണമെന്നാണ് ആവശ്യം.

സേലത്ത് സംഘർഷം

തമിഴ്‌നാട്ടിലെ സേലം നഗരത്തിലുള്ള അരിസിപ്പാളയത്തെ 139-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പിനിടെ ഡി.എം.കെ, എ.ഐ.ഡി.എം.കെ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർ തമ്മിൽ സംഘർഷവുമാണ്ടായി.

Exit mobile version