India

ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണി; ഭർത്താവിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

മും​ബൈ: താൻ കുളിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തിയെന്നും കാറിൻറെ ലോൺ അടയ്ക്കാൻ പണം നൽകിയില്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി. മ​ഹാ​രാ​ഷ്ട്ര​ പു​നെ​യി​ലെ അം​ബേ​ഗാ​വി​ലാ​ണ് സം​ഭ​വം. യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2020ൽ ​വി​വാ​ഹി​ത​യാ​യ മുപ്പതുകാ​രി​, താ​ൻ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. മൊബൈൽ ഫോണിൽ ഭർത്താവ് സ്വകാര്യദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളി​ൽനിന്ന് ഇ​യാ​ൾ ഒന്നരല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും മ​റ്റ് ആ​റു പേ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. സാ​ങ്കേ​തി​ക തെ​ളി​വു​ക​ൾ, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ തുടങ്ങിയവ പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video