loginkerala breaking-news ​മഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വിമാനാപകടത്തിൽ മരിച്ചു
breaking-news India

​മഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വിമാനാപകടത്തിൽ മരിച്ചു

മും​ബൈ: മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബ​രാ​മ​തി​യിലായിരുന്നു അ​ജി​ത് പ​വാ​റി​ന്‍റെ അ​ന്ത്യം.

അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ ത​ക​ർ​ന്നു​വീ​ണ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂന്നു പേ​രും മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മും​ബൈയി​ൽനി​ന്ന് 260 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബാ​രാ​മ​തി​യി​ലെ ക​ർ​ഷ​ക​രു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ജി​ത് പ​വാ​റും മ​റ്റ് അ​ഞ്ചു ​പേ​രും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​വി​ലെ​യാ​ണ് മും​ബൈ​യി​ൽനി​ന്നു സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച​ത്.

Exit mobile version