Kerala

മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിൽ നഷ്ടപ്പെട്ടു; പെൺകുട്ടികളെ 24 വയസിനുള്ളിൽ കെട്ടിക്കണം; വിവാദ പരാമർശവുമായി വീണ്ടും പി.സി ജോർജ്

കോട്ടയം: വീണ്ടും വിവാദ പ്രസംഗവുമായി മതവിദ്വേഷക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജ്. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ രക്ഷിതാക്കൾ 24 വയസിനു മുമ്പ് വിവാഹം ചെയ്തയക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ വിവാദ​ പരാമർശം.

മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് പി.സി. ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ പരാമർശം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video