breaking-news Kerala

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ മാർച്ചുമായി യൂത്ത് കോൺ​ഗ്രസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ മാർച്ചുമായി യൂത്ത് കോൺ​ഗ്രസ്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് കയ്യാങ്കളിയിലെത്തി. പോലീസ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചു.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രതിഷേധ മാർച്ച് നിയമസഭയിലേക്ക് നടത്തിയത്. വനിതാ പ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video