തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പരമാവധി വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്കാവും വിതരണം ചെയ്യുക. അര കിലോ വെളിച്ചെണ്ണ 179 രൂപയ്ക്കും വിതരണം ചെയ്യും. സബ്സിഡി ഇതര വെളിച്ചെണ്ണ കിലോ 429 രൂപയ്ക്കും അരക്കിലോ 219 രൂപയ്ക്കും നൽകുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈക്കോയിൽ നിന്ന് 29 രൂപ നിരക്കിൽ 8 കിലോ അരിയാണ് നിലവിൽ നൽകുക. സബ്സിഡി മുളക് അരക്കിലോയിൽ നിന്നും ഒരു കിലോയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. 6 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇത്തവണ സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുക.
Leave feedback about this