loginkerala breaking-news ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത് ലതീഷിന്റെ കടയിൽ നിന്ന് ; ഭാ​ഗ്യശാലി കാണാമറയത്ത്
breaking-news Kerala

ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത് ലതീഷിന്റെ കടയിൽ നിന്ന് ; ഭാ​ഗ്യശാലി കാണാമറയത്ത്

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത്. നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ കടയിൽ നിന്നു പറയുമ്പോൾ ലോട്ടറി ഏജന്റ് ലതീഷിന്. ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്ന് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഓണം ബംപറിന്റെ 25 കോടി ഒന്നാംസമ്മാനം അടിച്ചത്. ഗ്യശാലി ഇപ്പോഴും കാണാമറയത്താണ്. തന്റെ കടയിൽനിന്നു ടിക്കറ്റ് എടുക്കുന്നത് നെട്ടൂരുകാർ ആവാനേ തരമുള്ളൂ എന്നാണ് രോഹിണി ട്രേഡേഴ്സ് എന്ന പലചരക്കു കട നടത്തുന്ന ലതീഷ് പറയുന്നത്.

പല ബിസിനസുകളും നടത്തി ഒന്നും ശരിയാവാതെ വന്നപ്പോഴാണ് ലതീഷ് പലചരക്കു കടയ്ക്കൊപ്പം ഒരു വര്‍ഷം മുൻപ് ലോട്ടറിക്കച്ചവടവും തുടങ്ങിയത്. അന്ന് കുടുംബത്തിൽനിന്ന് അടക്കം എതിർപ്പുണ്ടായിരുന്നു. എന്നാൽ രണ്ടു മാസം മുൻപ് ദിവസ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിനു ലഭിച്ചിരുന്നു. അത് എടുത്തത് ആരാണെന്ന് ഇന്നും ലതീഷിന് അറിയില്ല. ഭഗവതി ഏജൻസീസിൽനിന്നു തന്നെയാണ് അന്നും ടിക്കറ്റ് എടുത്തത്.

Exit mobile version