കൊട്ടാരക്കര: വയോധികയായ മുൻ അധ്യാപികയെ വീടുകയറി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മയെയാണ് (78) അയൽവാസി ഗാന്ധിമുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻവീട്ടിൽ ശശിധരനെ (70) വീട് കയറി ആക്രമിച്ചത്. ഇയാളെ പിന്നീട് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ വയോധിക്യായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വായോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.
Leave feedback about this