loginkerala breaking-news തന്റേതു പ്രൊഫഷണല്‍ സൂയിസൈഡ്;സമരങ്ങള്‍ ഉദ്ദേശശുദ്ധിയെ ബാധിക്കും : ഡോ. ഹാരിസ് ചിറയ്ക്കല്‍
breaking-news

തന്റേതു പ്രൊഫഷണല്‍ സൂയിസൈഡ്;സമരങ്ങള്‍ ഉദ്ദേശശുദ്ധിയെ ബാധിക്കും : ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയണമെന്നും ,തന്റേതു പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്നും താന്‍ സൂചിപ്പിച്ച പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചത്.തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് മാറ്റില്ല.മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ലെന്നും ബ്യൂറോക്രസിയുടെ വീഴ്ച്ചയുണ്ട് അത് പരിഹരിക്കപ്പെടണമെന്നും ഹാരിസ് പറഞ്ഞു.

പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ പരിഹാരമുണ്ടായി.ഉപകരണങ്ങള്‍ വേഗത്തിലെത്തി.പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണൂ എന്നതിന് മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രിയോട് ബഹുമാനം ഉണ്ടെന്നും ഹാരിസ് പറഞ്ഞു. സമരങ്ങൾ തന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമെന്നും സമരക്കാര്‍ പിന്‍മാറണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു.

Exit mobile version