പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുകയാണ്.
അതേസമയം, നിപ സംശയത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇതോടെ നിലവിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ 38 കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി.