breaking-news gulf

നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മരവിച്ചിച്ചു; ആശ്വാസ വാർത്ത പങ്കുവച്ച് ഇന്ത്യൻ എംബസി; കാന്തപുരം ഉസ്താദിന്റെ ഇടപെടൽ നിർണായകം

ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ എംബസിയുടേയും കാന്തപുരം ഉസ്താദ് അടക്കമുള്ള പണ്ഡിതന്മാരുടേയും നിർണായക ഇടപെടൽ. കഴിഞ്ഞ ദിവസം കൊല്ലുപ്പെട്ട തലാലിന്റെ സഹോദരനും കുടുംബവുമായി ചർച്ച നടത്തിയിരുന്നു. കാന്ദപുരം എ.പി അബുബക്കർ മുസ്ലീയാർ നേരിട്ട് ഇടപെട്ടതും മലയാളികൾക്ക് ആശ്വാസത്തിന്റെ കിരണമായി മാറിയത്.

സൂഫി പണ്ഡിതരുടെ ഇടപെടലും ഇതിൽ നിർണായകമാണ്. ചർച്ച വിജയം കണ്ടാൽ നിമിഷ പ്രിയയുടെ പൂർണമോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിമിഷയുടെ മാതാവിനൊപ്പം സന്നദ്ധ പ്രവർത്തകരും നിമിഷയുടെ മോചനത്തിനായി അഹോരാത്രം ഇടപെട്ടിരുന്നു. യെമനെ ഏറ്റവും വൈകാരികമായി ബാധിച്ച വിഷയമായതിനാൽ തന്നെ ദിയാദനം സ്വീകരിക്കുന്നതിന് എതിരെ യമനിൽ കടുത്ത പ്രതിഷേധവും ഉയരുകയാണ്. ഒരു മനുഷ്യജീവന് ഒരു കോടി രൂപ എന്നതാണോ കണക്കെന്നായിരുന്നു വിമർശനം. ഇന്ത്യൻ എംബസി, വിദേശകാര്യമന്ത്രാലയം തുടങ്ങി വിവിധ ​ഘട്ടങ്ങളിലായി ചർച്ചകൾ പരോ​ഗമിക്കുകയാണ്. പാണക്കാട് തങ്ങൾ ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടതോടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൊ​ല്ല​പ്പെ​ട്ട യമനി പൗരനായ തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ദയാദനം സ്വീകരിക്കുമോ എന്നതാണ് ആശങ്ക.

ദ​യാ​ധ​നം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കു​ന്ന​തി​ൽ കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ അ​ഭി​പ്രാ​യ ഐ​ക്യം ആ​കാ​ത്ത​താ​ണ് ച​ർ​ച്ച​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. ദ​യാ​ധ​നം സ്വീ​ക​രി​ക്കു​ന്ന​തി​ലും മാ​പ്പ് ന​ൽ​കു​ന്ന​തി​ലും കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ കു​ടും​ബം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക സമാന്തര സമവായ ചര്‍ച്ചകളും സജീവമാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. വധശിക്ഷ ഒഴിവാക്കാനുള്ള ബ്ലഡ് മണി സ്വകാര്യമായ ഇടപാടെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഇടപെട്ടത് വലിയ പ്രതീക്ഷയാണ് കുടുംബത്തിന് നൽകുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കറുടെ നിര്‍ദ്ദേശപ്രകാരം നിര്‍ണ്ണായക ഇടപെടലുകള്‍ തുടരുകയാണ്. യെമനിലെ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. കൊലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചർച്ചകളിലെ തീരുമാനം വന്ന ശേഷമേ ശിക്ഷാ വിധിയുടെ കാര്യത്തിൽ വ്യക്തത വരുത്താനാവുകയുള്ളൂ.

യെമനൽ ചേരുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, നിയമപാലകർ, നീതിന്യായ പ്രതിനിധികൾ മരിച്ച തലാലിന്റെ കുടുബം എന്നിവർ പങ്കെടുക്കുന്നു. ഈ യോഗം നിമിഷപ്രിയക്കും സമവായ ചർച്ചകൾ നടത്തുന്നവർക്കും ഏറെ നിർണായകമാണ്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video