ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ ആറുപേർക്കെതിരെയുള്ള കുറ്റപത്രമാണ് ഡൽഹിയിലെ ‘റൗസ് അവന്യു കോടതി’ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയത്. കേസിൽ ഇടപെടാൻ വിസമ്മതിച്ച കോടതി നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം തയ്യാറാക്കിയത്. എന്നാൽ എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ എന്ന് നിരീക്ഷിച്ചാണ് കോടതി കേസിലെ നിലപാട് വ്യക്തമാക്കിയത്. തുടർന്നാണ് ഡൽഹി റൗസ് അവന്യൂ കോടതി കുറ്റപത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്.

Leave feedback about this